ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 97 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 45951 പുതിയ കേസുകളും 817 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 60.720 പേര്‍ രോഗമുക്തി നിരക്ക് കൈവരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കേസുകള്‍ പതിനായിരത്തില്‍ താഴെയാണ്. കേരളത്തില്‍ ഇന്നലെ 13,550 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 8,085 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 231, തമിഴ്‌നാട്ടില്‍ 118, കേരളത്തില്‍ 104 മരണങ്ങള്‍ ഇന്നലെയുണ്ടായി. രാജ്യത്ത് ഇതിനകം 3,03,62,848 കേസുകളും 3,98,454 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്കുകള്‍.
24 മണിക്കൂറിനിടെ രാജ്യത്ത് 45,951 കൊവിഡ് കേസുകളും 817 മരണങ്ങളും



