ദമ്മാം: സൗദിയില്‍ പുതുതായി 2235 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 74795 ആയി ഉയര്‍ന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 41 ശതമാനം സ്വദേശികളും 59 ശതമാനം വിദേശികളുമാണ്. 2148 പേര്‍ കൂടി പുതുതായി സുഖം പ്രാപിച്ചതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 വിമുക്തരായവരുടെ എണ്ണം 45668 ആയി.
കൊവിഡ് ബാധിച്ച ്24 മണിക്കൂറിനിടെ 9 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 399 ആയി ഉയര്‍ന്നു. 28728 പേരാണ് നിലവില്‍ ചികില്‍സ യിലുളളത്. ഇവരില്‍ 384 ഗുരുതരാവസ്ഥയിലാണുള്ളത്.
പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ച വിവരം:
റിയാദ് 765, മക്ക 416, ജിദ്ദ 350, മദീ 184, ദമ്മാം 113, ജുബൈല്‍ 74, കോബാര്‍ 58, ഹുഫൂഫ് 55, ഖതീഫ് 24 ഹായില്‍ 20, ദഹ്‌റാന്‍ 15, തബൂക് 12, തായിഫ് 10, മുബാറസ് 9, അല്‍മുസാഹ് മിയ്യ 8, ഖമീസ് മുശൈത് 7, അല്‍ഹരീഖ് 7, അല്‍റസ്സ് 6, താര്‍ 6 ബീഷ് 5 ഷര്‍വ 5, വാദി ദവാസിര്‍ 5, റഅ്‌സത്തന്നൂറ 4, നജ്‌റാന്‍ 4, അറാര്‍ 4, അംലജ് 3, അല്‍ജഫര്‍ 2, അല്‍മുജമഅ 2, ഖഫ്ജി 2, യാമ്ബു 4, ഖലീസ് 2, ഹഫര്‍ബാതിന്‍ 2, അല്‍ഖൗസ് 2 ഹുതതമീം 2 ഖര്‍ജ് 2 ഹുത സുദൈര്‍ 2, ഹുറൈമലാഅ് 2, മറ്റു സ്ഥലങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് കൊവിഡ് 19 ബാധിച്ചത്.