ഷിക്കാഗോ ∙ 22–ാമത് രാജ്യാന്തര 56 മത്സരം സെംപ്റ്റംബർ 24, 25, 26 തീയതികളിൽ നടക്കും. മലയാളികളുടെ ഇടയിലെ ഏറ്റവും പ്രശസ്‌തമായ 56 ചീട്ടുകളി മത്സരം വളെരെ വിപുലമായ ഒരുക്കങ്ങളോട് കൂടി ഷിക്കാഗോയിൽ നടക്കും. 21 വർഷമായി മുടക്കം കൂടാതെ അമേരിക്കയിലെയും കാനഡയിലെയും മത്സരാർഥികൾ പങ്കെടുക്കുന്ന മത്സരത്തിൽ ഇക്കുറി യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ടീമുകൾ എത്തുമെന്ന് സംഘാടകർ അറിയിച്ചു.
ആകർഷകമായ സമ്മാനങ്ങളും, വിപുലങ്ങളായ കമ്മറ്റികളാലും ഏറ്റവും അനുയോജ്യമായ മത്സരവേദിയാലും ഈ വർഷത്തെ 56 മത്സരം ശ്രദ്ധ നേടികഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം ടീമുകൾ എത്തുമെന്നാണു സംഘാടകർ കരുതുന്നത്.
മത്സര വേദിയും, ഹോട്ടലുകളും തയാറായി കഴിഞ്ഞു. 60 ടീമുകൾ റജിസ്റ്റർ ചെയ്തു. ഇനിയും റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് 56international.com എന്ന വെബ്സൈറ്റ് സന്ദർശിച്ചു റജിസ്‌ട്രേഷൻ നടത്താം.
മത്സര വേദിയുടെയും ഹോട്ടലിൻറെയും കൂടുതൽ വിവരങ്ങൾ താഴെ:
Hotel:
Hilton Garden Inn Chicago OHare Airport
2930 South River Road
Des Plaines, IL 60018
Phone: +1-847-296-8900
Hilton Garden Inn Chicago – Reserve Today!
Game Venue:
Knanaya Center
1800 East Oakton Street
Des Plaines, IL 60018
വിവരങ്ങൾക്ക്:
ജോമോൻ തൊടുകയിൽ
+1 (312) 719-3517



