തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പിനുള്ള 20 കേന്ദ്രങ്ങള്‍ രോഗതീവ്രതയുള്ള കെണ്ടയിന്‍മെന്റ് സോണില്‍. ഇവിടെ ബദല്‍ പരീക്ഷ കേന്ദ്രം കണ്ടെത്താന്‍ വിദ്യാഭ്യാസവകുപ്പ് ശ്രമം നടത്തിവരികയാണ്. ബദല്‍ കേന്ദ്രങ്ങള്‍ സാധ്യമാകാത്ത കേന്ദ്രങ്ങളിലെ പരീക്ഷ മാറ്റിവെക്കാനും ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷക്കൊപ്പം െറഗുലര്‍ അവസരം നല്‍കാനുമാണ് ആലോചന.
ആരോഗ്യവകുപ്പിെന്റ കൂടെ അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കണ്ടെയിന്മെന്റ് സോണില്‍ ഏറ്റവും കൂടുതല്‍ പരീക്ഷ കേന്ദ്രം വയനാട്ടിലാണ്, 20ല്‍ 14ഉം. ഇവിടെ ബദല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നത് കടുത്ത വെല്ലുവിളിയാണ്. ശനിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ജില്ലാ ഒാഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് മൂന്ന് പരീക്ഷകേന്ദ്രങ്ങള്‍ കെണ്ടയിന്‍മെന്റ് സോണിലുണ്ട്.
കാസര്‍കോട്, പാലക്കാട്, കട്ടപ്പന എന്നിവിടങ്ങളില്‍ ഒന്നുവീതം പരീക്ഷകേന്ദ്രങ്ങളും കെണ്ടയിന്‍മെന്റ് സോണുകളിലാണ്. കെണ്ടയിന്‍മെന്റ് സോണുകളില്‍ പരീക്ഷ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് ഇവിടെ പരീക്ഷ നടത്താനാകില്ല. രോഗബാധിതരുടെ എണ്ണത്തില്‍ ദിവസവും വര്‍ധന വരുന്ന സാഹചര്യത്തില്‍ പരീക്ഷ ദിവസമെത്തുേമ്ബാഴേക്ക് കെണ്ടയിന്‍മെന്റ് സോണില്‍ അകപ്പെടുന്ന കേന്ദ്രങ്ങളുടെ എണ്ണം കൂടുമോ എന്ന ആശങ്കയും വിദ്യാഭ്യാസവകുപ്പിനുണ്ട്.