മസ്​കത്ത്​: വിവിധ കമ്പനികളില്‍ നിന്നായി 2.2 ദശലക്ഷം ഡോസ്​ കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കാന്‍ ഒമാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്​ ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ അല്‍ സഇൗദി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസി​പ്പിച്ചെടുത്ത വാക്​സി​െന്‍റ 3.70 ലക്ഷം ഡോസ്​ ഒമാന്‍ നേരിട്ട്​ ബുക്ക്​ ചെയ്​തിട്ടുണ്ടെന്ന്​ ആരോഗ്യ മന്ത്രി പ്രാദേശിക ദിനപത്രത്തിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ ഇരുപതിനായിരം ഡോസ്​ ഡിസംബറില്‍ തന്നെ ലഭ്യമാകും. ബാക്കി അടുത്ത വര്‍ഷം ആദ്യത്തിലും ലഭിക്കും. ഡിസംബറില്‍ ലഭിക്കുന്ന വാക്​സി​െന്‍റ ഒറ്റ ഡോസിന്​ 30 ​േഡാളര്‍ (11.55 റിയാല്‍) ആയിരിക്കും വില. അടുത്ത വര്‍ഷം ലഭിക്കുന്ന വാക്​സി​െന്‍റ വില 24 ഡോളര്‍ (9.24 ഡോളര്‍) ആയും നിജപ്പെടുത്തിയിട്ടുണ്ട്​. ഒരാള്‍ക്ക്​ രണ്ട്​ ഡോസ്​ വാക്​സിന്‍ ആയിരിക്കും ആവശ്യമായി വരുകയെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ അലയന്‍സ്​ ഫോര്‍ വാക്​സിന്‍ ആന്‍റ്​ ഇമ്മ്യൂണൈസേഷനില്‍ (ജി.എ.വി.​െഎ) ഒരു ദശലക്ഷം ഡോസ്​ ബുക്ക്​ ചെയ്​തിട്ടുണ്ട്​. ഒമാന്​ ആവശ്യമുള്ളതി​െന്‍റ 20 ശതമാനമാണ്​ ഇത്​. വാക്​സി​െന്‍റ കാര്യക്ഷമതയും സുരക്ഷയുമടക്കം ഉറപ്പുവരുത്തിയ ശേഷമായിരിക്കും ഇത്​ വിതരണം ചെയ്യുക.

വാക്​സിന്‍ വികസിപ്പിച്ചെടുക്കുന്ന മറ്റൊരു കമ്പനിയായ ആസ്​ട്രസെനക്കയുടെ വാക്​സിന്‍ 8.50 ലക്ഷം ഡോസ്​ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്​. ഇൗ വാക്​സിന്​ ഇനിയും അംഗീകാരം ലഭിക്കേണ്ടതുണ്ട്​. ഒറ്റ ഡോസിന്​ 5.5 ഡോളര്‍ (2.12 റിയാല്‍) ആണ്​ വിലയായി നിജപ്പെടുത്തിയിട്ടുള്ളത്​. റഷ്യന്‍ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്ക്​ ഫൈവ്​ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയുമായും കൂടിയാലോചനകള്‍ നടന്നുവരുന്നുണ്ട്​. ഏതാനും ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്​തതയുണ്ടാകും. 15 ഡോളര്‍ (5.77 റിയാല്‍) ആണ്​ ഒറ്റ ഡോസി​െന്‍റ നിരക്ക്​. ചൈനീസ്​ കമ്പനിയുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്​. ഇവരുടെ വാക്​സി​െന്‍റ അന്തിമ ഫലം ഒൗദ്യോഗികമായി ലഭ്യമായിട്ടില്ല. രണ്ട്​ ഡോസിന്​ 145 ഡോളര്‍(55.82 റിയാല്‍) എന്ന വിലയാണ്​ ഇൗ വാക്​സിന്​. മറ്റ്​ വാക്​സിനുകളുടെ വില കണക്കിലെടുത്ത്​ ഇതില്‍ കുറവ്​ വരുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ബുധനാഴ്​ച ഒരു മരണം പോലും റിപ്പോര്‍ട്ട്​ ചെയ്യാതിരുന്നത്​ ആശ്വാസ്യകരമായ കാര്യമാണെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. എട്ടുമാസങ്ങള്‍ക്ക്​ ശേഷമാണ്​ ഒരു മരണം പോലുമില്ലാത്ത ദിനം ഉണ്ടാകുന്നത്​. ഇതോടൊപ്പം പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്​ കുറവും ഉണ്ടായിട്ടുണ്ട്​. ഇത്​ എല്ലാവരുടെയും വിജയമാണ്​. ആരോഗ്യമന്ത്രാലയത്തി​െന്‍റ പരിശ്രമങ്ങള്‍ക്ക്​ ഒപ്പം ജനങ്ങളുടെ അവബോധവും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ്​ ഇൗ നേട്ടത്തിന്​ കാരണം. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയാണ്​ കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. അതിനാല്‍ മുന്‍കരുതല്‍ നടപടികളോട്​ ജനങ്ങള്‍ കൂടുതല്‍ പ്രതിബദ്ധത കാണിക്കണം. ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഭദ്രമായ നിലയിലാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ്​ വാക്​സിന്‍ മറ്റ്​ രാജ്യങ്ങളെ പോ​െല മുന്‍ഗണനാ അടിസ്​ഥാനത്തിലാകും നല്‍കുക. ആദ്യ ഘട്ടത്തില്‍ മെഡിക്കല്‍ പ്രൊഫഷനലുകള്‍, എയര്‍പോര്‍ട്ട്​ ജീവനക്കാര്‍ തുടങ്ങി വലിയ ജനക്കൂട്ടവുമായി ഇടപെടുന്നവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാകും വാക്​സിന്‍ നല്‍കുക. വാക്​സിന്‍ സ്വീകരിക്കുകയെന്നത്​ നിര്‍ബന്ധമല്ലെന്നും ഇത്​ സംബന്ധിച്ച്‌​ ഒരു നിയമവും നിലവില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.