സൂറിച്ച് : വിമാനയാത്രയ്ക്കിടെ ഉറങ്ങിക്കിടന്ന 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 44 വയസ്സുള്ള ബിസിനസ്സുകാരൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മുംബൈയിൽ നിന്ന് സൂറിച്ചിലേക്കുള്ള യാത്രയ്ക്കിടെ സ്വിസ് ഫ്ലൈറ്റിലായിരുന്നു സംഭവം. കേസിൽ പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു.
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് പ്രതിക്ക് ഒന്നര വർഷം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിൽ പ്രവേശിക്കുന്നതിന് അഞ്ചു വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തി. നിലവിൽ വിദേശത്തുള്ള പ്രതിയെ വിചാരണയ്ക്ക് ശേഷം കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുകയും നാടുകടത്തുന്നതിനായി മൈഗ്രേഷൻ ഓഫിസിന് കൈമാറുകയും ചെയ്തു.



