ജനീവ: ലോകത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നത് കൗമാരക്കാരായ പെൺകുട്ടികളെന്ന് പഠനം. കടുത്ത ഏകാന്തത മൂലം പ്രതിവർഷം മരണമടയുന്നത് നൂറുകണക്കിന് പെൺകുട്ടികൾ. അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ലോകത്ത് 6 പെൺകുട്ടികളിൽ ഒരാൾ വീതം ഏകാന്തത അനുഭവിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കടുത്ത ഏകാന്തത അനുഭവിക്കുന്നവർ സമീപ വർഷങ്ങളിലായി പോപ് സംസ്കാരത്തിലേക്കും രാഷ്ട്രീയത്തിലേക്കും എത്തിച്ചേരുന്ന പ്രവണത വർധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും പഠനം പങ്കുവച്ചിട്ടുണ്ട്.

ഏകാന്തത അനുഭവിക്കുന്ന കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും ഏറെക്കുറെ മെച്ചമാണ് .പക്ഷേ കൗമാരക്കാരായ 13നും 17നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ 24.3 ശതമാനം പേരും ഒറ്റപ്പെടലിന്റെ വക്കിലാണെന്നാണ് കണ്ടെത്തൽ.

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

ആഗോള തലത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർ
∙ എല്ലാ പ്രായക്കാരും: 16.1 ശതമാനം സ്ത്രീകൾ, 15.4 ശതമാനം പുരുഷന്മാർ.
∙ 13-17 പ്രായമുള്ളവർ: പെൺകുട്ടികൾ 24.3 ശതമാനം, ആൺകുട്ടികൾ 17.2 ശതമാനം.
∙ 18-29നും ഇടയിൽ പ്രായമുള്ളവർ: പെൺകുട്ടികൾ 17.4 ശതമാനം. ആൺകുട്ടികൾ 16.8 ശതമാനം.
∙ 30നും 59നും ഇടയിൽ പ്രായമുള്ളവർ: സ്ത്രീകൾ 14.5 ശതമാനം, പുരുഷന്മാർ 15.1 ശതമാനം.
∙ 60 വയസ്സിന് മുകളിലുള്ളർ: സ്ത്രീകൾ 13 ശതമാനം, പുരുഷന്മാർ 9.9 ശതമാനം.

ശാരീരിക, മാനസികാരോഗ്യം ഇല്ലായ്മ, സാമൂഹിക പാർശ്വവൽക്കരണം, ഡിജിറ്റൽ മീഡിയകളുടെ അമിത ഉപയോഗം എന്നിവയെല്ലാമാണ് വ്യക്തികളെ കൂടുതൽ ഒറ്റപ്പെടുത്തുന്നതെന്ന് മുൻ യുഎസ് സർജൻ ജനറലും ലോകാരോഗ്യ സംഘടനയുടെ സോഷ്യൽ കണക്ഷൻ കമ്മീഷൻ സഹ ചെയർമാനുമായ ഡോ.വിവേക് മൂർത്തി ചൂണ്ടിക്കാട്ടി.