തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നത്. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കന്‍ യാത്ര.

ദുബായ് വഴിയാണ് അമേരിക്കയിലേക്കു പോകുന്നത്. മുന്‍പ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സകളുടെ ഭാഗമായാണ് ഇപ്പോഴത്തെ യാത്ര.