>ഇന്ത്യാന ∙ ദമ്പതികളെ തട്ടികൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയും, ശരീരം കാറിനകത്തിട്ടു തീകൊളുത്തുകയും ചെയ്ത കേസിൽ ടെക്സസിൽ നിന്നുള്ള ക്രിസ്റ്റഫർ ആൻഡ്രെ വയൽവറുടെ (40) വധശിക്ഷ ഫെഡറൽ ജയിലിൽ നടപ്പാക്കി. ദമ്പതിമാരായ ടോഡും (26), സ്റ്റേയ്സി ബാഗ്‍ലെയു (28) മാണ് 21 വർഷം മുൻപ് കൊല്ലപ്പെട്ടത്.
ഒരു പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ടോഡും ബാഗ്‍ലെയും. ഇവരുടെ കാറിൽ ക്രിസ്റ്റഫർ, ബ്രാൻണ്ടൻ എന്നിവരും മറ്റു രണ്ടു ചെറുപ്പക്കാരും യാത്ര ചെയ്തിരുന്നു. ഫോർട്ട്ഹുഡിലെ വിജനമായ സ്ഥലത്ത് എത്തിയതോടെ ക്രിസ്റ്റഫർ ദമ്പതിമാർക്കു നേരെ തോക്കു ചൂണ്ടി. ഇവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു പണം തട്ടാനായിരുന്നു പദ്ധതി. സ്റ്റേയ്സിയുടെ വിവാഹമോതിരം പ്രതികൾ കൈക്കലാക്കി. പിന്നീട് ക്രിസ്റ്റഫർ ഇരുവർക്കു നേരം നിറയൊഴിച്ചു. തുടർന്ന് കാറിനു തീകൊളുത്തി. 1999 ജൂൺ 21 നായിരുന്നു സംഭവം. അന്നേ ദിവസം തന്നെ പ്രതികളെ പൊലീസ് പിടികൂടി.