ആഗ്ര : കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന താജ് മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്കി . 188 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണു താജ് മഹല്‍ തുറക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് താജ് മഹലും ആഗ്ര കോട്ടയും മാര്‍ച്ച് 17നാണ് അടച്ചത് . പടിഞ്ഞാറന്‍ കവാടത്തിലൂടെയും പ്രവേശിച്ച ഡല്‍ഹി സ്വദേശി യും കിഴക്കേ കവാടത്തിലൂടെ പ്രവേശിച്ച ചൈനീസ് വനിതയുമാണ് ഇന്നലത്തെ ആദ്യ സന്ദര്‍ശകര്‍ .
കോവിഡ് മാനദണ്ഡപ്രകാരം ഒരു ദിവസം താജ് മഹലില്‍ അയ്യായിരം പേര്‍ക്കും ആഗ്ര കോട്ടയില്‍ 2500 പേര്‍ക്കുമാണു പ്രവേശനം അനുവദിച്ചിരിക്കുന്നത് . ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) വെബ്സൈറ്റിലൂടെ വിനോദസഞ്ചാരികള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യാം .