ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നീട്ടിവച്ച രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന അതേദിവസം തന്നെ വോട്ടെണ്ണലും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിത്തുടങ്ങിയതോടെയാണ് തീയതി പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശ്-4, ഗുജറാത്ത്-4, മധ്യപ്രദേശ്-3, രാജസ്ഥാന്-3, ജാര്‍ഖണ്ഡ്-2, മണിപ്പൂര്‍-1, മേഘാലയ-1 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും തെരഞ്ഞെടുപ്പ് സംബന്ധിച്ച ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനും ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന് അറിയിച്ചു.