18 മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. 45 വയസ് വരെ പ്രായമുള്ളവർക്ക് മുഴുവനും വാക്‌സിനേഷൻ നടത്താൻ 1100 കോടി രൂപ ചെലവുണ്ടെന്നും, ഈ സാഹചര്യത്തിൽ ഇത്രയും വലിയ തുക വഹിക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ല എന്നും കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനം അനുഭവിക്കുന്ന പ്രതിസന്ധി വലുതാണെന്നും സൗജന്യ വാക്‌സിനേഷൻ കൂടി ഏറ്റെടുക്കാനാകില്ലെന്നും ഇത് സംസ്ഥാനത്ത് വലിയ കടബാധ്യതക്ക് കാരണമാകുമെന്നും ഹേമന്ത് സോറൻ പറഞ്ഞു.