കാനഡയിൽ 2018-നും 2025-നും ഇടയിൽ നടന്ന അക്രമാസക്തമായ ആക്രമണങ്ങളിൽ 17 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെൻ്റിനെ അറിയിച്ചു.

എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് ലോകസഭയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്. പരിശോധനാ കാലയളവിൽ വിദേശ രാജ്യങ്ങളിൽ ഇത്തരം മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കാനഡയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ കാനഡയിൽ 17 പേരും, അമേരിക്കയിൽ ഒൻപതും, ഓസ്‌ട്രേലിയയിൽ മൂന്നും വിദ്യാർത്ഥികൾ അക്രമങ്ങളിൽ കൊല്ലപ്പെട്ടു.