റിയാദ്: സൗദിയില്‍ പ്രവാസി മലയാളിയായ മധ്യവയസ്കന്‍ പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം താനൂര്‍ മൂരിയ സ്വദേശി കവളപ്പാറ ഇസ്മായില്‍ (55) തെക്കന്‍ സൗദിയിലെ ജീസാനിലാണ് മരിച്ചത്. ഇവിടെ ദായര്‍ എന്ന സ്ഥലത്തെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പാചക തൊഴിലാളിയായിരുന്നു.

ശനിയാഴ്ച രാത്രി 9.30ന് ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് ദായര്‍ ബനീ മാലിക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

25 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം എട്ട് വര്‍ഷം മുമ്പാണ് ജിസാനിലെത്തിയത്. നാട്ടില്‍ അവധിക്ക് പോയി തിരിച്ചുവന്നത് ഒരു വര്‍ഷംമുമ്പാണ്.