- പാസ്റ്റര്‍ അഖിലാസ് എബ്രഹാം
ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കൻ അമേരിക്കന്റെ മരണത്തോട് ബന്ധപെട്ടു നടക്കുന്ന വംശീയ പ്രഷോഭങ്ങൾ ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കയിലെ പ്രധാന 25 നഗരങ്ങളിൽ നിന്നും ഏകദേശം 4200 പേർ അറസ്റ്റിലാവുകയും 5 ലധികം പേർ വിവിധ സംസ്ഥാനങ്ങളിൽ മരണപ്പെടുകയും ചെയ്തിരിക്കുന്നു.
കൂടാതെ കറുത്ത വർഗക്കാരെന്റെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള (ബ്ലാക്ക് ലൈവ്സ് മാറ്റർ)സമരങ്ങൾ അമേരിക്കക്കു വെളിയിലേക്കും പ്രേത്യേകിച്ചും ലണ്ടനിലേക്കും, ബെർലിനിക്കും ഒക്കെ പടരുന്ന കാഴ്ചകൾ ആണ് നാം ഇന്നലെ കണ്ടത്. എന്നാൽ പരിതാപകരമായ മറ്റൊരു കാഴ്‍ച സൈന്റ്റ് ജോൺസ് ചർച്ചനു മുൻപിൽ അമേരിക്കൻ പ്രസിഡന്റ് ബൈബിൾ ഉയർത്തിപ്പിടിച്ചു ഫോട്ടോ ഷൂട്ട് നു പോസ് ചെയുന്ന രംഗമാണ്. വംശീയ സംഘര്ഷങ്ങള് അതിന്റെ ഉച്ചസ്ഥായിൽ നിൽകുമ്പോൾ യാഥാസ്ഥിക ക്രൈസ്തവരെ (conservative evangelicals) നെ പാട്ടീലാകാൻ ഉള്ള രാഷ്ട്രീയ ഗൂഢ ലക്ഷ്യത്തോടെ ബൈബിൾ നെ ഉപയോഗിക്കുന്ന തന്ത്രം വലിയ വിവാദങ്ങൾക്കു ആക്കം കൂടിയിരിക്കുകയാണ്. തൻ്റെ രംഗ പ്രവേശത്തിന് മുമ്പ് തടുത്തു കൂടിയ പ്രധിഷേധക്കാരെ ടിയർ ഗ്യാസും ,റബര് ബുള്ളറ്റും ഉപയോഗിച്ച് നാഷണൽ ഗർഡിന്റെ സഹായത്തോടു തുരത്തിയോടിച്ചും പ്രതിഷേധക്കാരുടെ വികാരങ്ങളെ ഊതി കത്തിക്കുവാൻ സഹായിക്കുന്ന മുനയുള്ള വാക്കുകൾ പുലമ്പുന്ന അമേരിക്കയുടെ ആദ്യ പ്രസിഡന്റ് കൂടിയാകാം ഡൊണാൾഡ് ട്രെമ്പ്.
മരിയൻ ബെഡ്ഡ് എന്ന എപ്പിസ്‌കോപ്പൽ ബിഷപ്പിന്റെ അഭിപ്രായത്തിൽ “നൂറ്റാണ്ടുകളായീ അമേരിക്കയിൽ തുടരുന്ന ബീഭത്സമാസമായ വർഗ വെറിയുടെ അവസാനത്തെ ഇരയായ ജോർജ് ഫ്ലോയ്ഡ്ൻറെ ആകസ്മിയ വേർപാടിൽ പങ്കുചേരാൻ കഴിയാത്ത ഒരു പ്രസിഡന്റ് രാജ്യം ഭരിക്കുന്നു എന്നത് എന്നെപോലെ ഏതൊരു കറുത്തവന്റെയും ദുരവസ്ഥക്ക് ആക്കം കൂട്ടുന്നു “.
എന്നാൽ പ്രതീഷയുടെ പൊൻ കിരണം എന്ന പോലെ
അമേരിക്കയുടെ പ്രധാന നഗരങ്ങളായ മയാമിയിലും, ന്യൂയോർക്കിലും,ഡാലസിലും പോലീസ് സമരക്കാരുടെ മുമ്പിൽ മുട്ടുകുത്തിയത് സങ്കര്ഷങ്ങള്ക്ക് വലിയ അയവു വരുത്തി. ന്യൂജേഴ്‌സി,കരോലിന പോലുള്ള ഇടങ്ങളിൽ Take a knee (മുട്ടുകുത്തക) എന്നതായിരുന്നു സമരക്കാരുടെ ആവശ്യവും. Take a knee (മുട്ടുകുത്തുക) എന്ന ആശയത്തിന്റെ ഉപന്ഗതാവ് കോളിന് കോപ്പര്നിക്ക എന്ന 2016 ലെ അമേരിക്കൻ ഫുട്ബോൾ ലീഗ് ലെ കളിക്കാരിൽ ഒരാളായിരുന്നു.സാധാരണ അമേരിക്കൻ ദേശിയ ഗാനം ആലപിക്കുമ്പോൾ അമേരിക്കൻ പൗരന്മാർ എഴുനേറ്റു നിൽക്കുകയാണ് പതിവ് . എന്നാൽ ആ പതിവ് തെറ്റിച്ചു കളിക്കിടയിൽ കോളിന് മുട്ടിന്മേൽ നിന്നു സമാധാനപരമായി വംശീയ അതിക്രമങ്ങൾക്കെതിരെയും പോലീസിന്റെ നാരാട്ടിനെതിരെയും പ്രതിഷേധിച്ചു.ട്രൂമ്പ് അദ്ദേഹത്തെ രാജ്യദ്രോഹി എന്നു അന്ന് മുദ്രണം ചെയ്തു എന്നാൽ കോളിൻസ്ന്റെ ആശയം ഇന്ന് അമേരിക്കൻ പോലീസ് സങ്കര്ഷത്തിനു അയവു വരുത്താൻ കടം എടുക്കുകയാണ്. Take a knee ആശയം വളർന്നു ഇന്നലെയും ഇന്നുമായി വിവിധ നഗരങ്ങളിൽ പോലീസും സമരക്കാരും കൈകോർത്തു പരസ്പരം പ്രാർത്ഥിക്കുന്ന കാഴ്ചയായി അതിനു രൂപാന്തരം സംഭവിച്ചതു പ്രതീക്ഷകൾക്ക് വക നൽകുന്ന ഒന്നാണ്.
കൂടാതെ ജോർജ് ഫ്ലോയ്ഡ്ന്റെ ജന്മനാടായ ഹൂസ്റ്റണിലെ 3rd വാർഡ് കെയ്‌നി ഹോമിൽ 100 കണക്കിന് വെള്ളക്കാർ ഒന്നിച്ചുക്കൂടി ജോർജിന്റെ കുടുംബാങ്ങഗളുടെ മുമ്പിൽ മുട്ടുകുത്തി ഷമാർപണം നടത്തുമ്പോൾ പ്രകൃതിയെ കുളിരണിയിപ്പിച്ചുകൊണ്ടു ഹൂസ്റ്റണിൽ പെയ്തിറങ്ങിയ മഴ സമീപ ദിവസങ്ങളിൽ ഈ വംശീയ കാലാപങ്ങൾക്കും അയവുവരുത്തട്ടെ എന്നു നമുക്കും പ്രാർത്ഥിക്കാം.