ലോകത്തി​െല ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമെന്ന ഖ്യാതിയുള്ള അഹമ്മദാബാദിലെ മെ​ാ​ട്ടേര​ സ്​റ്റേഡിയത്തില്‍ അന്താരാഷ്​ട്ര മത്സരങ്ങള്‍ക്ക്​ അരങ്ങുണരുന്നു. അടുത്ത വര്‍ഷമാദ്യം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട്​ ടീം രണ്ടുടെസ്​റ്റുകള്‍ അഹമ്മദാബാദ്​ ​മൊ​ട്ടേര സ്​റ്റേഡിയത്തില്‍ കളിക്കും. ഇതിലൊരു ടെസ്​റ്റ്​ ഡേ നൈറ്റ്​-പിങ്ക്​ ബാള്‍ ടെസ്​റ്റായിരിക്കും. പരമ്ബരയിലെ ആദ്യ രണ്ട്​ ടെസ്​റ്റ്​ മത്സരങ്ങള്‍ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തിലാകും നടക്കുക. എന്നാല്‍ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

”രണ്ട്​ ടെസ്​റ്റുകളും അഞ്ച്​ ട്വന്‍റി 20കളും അഹമ്മദാബാദ്​ സ്​റ്റേഡിയത്തില്‍ നടക്കും. മൂന്നാം ടെസ്​റ്റ്​ ഡേ​ നൈറ്റായിരിക്കും. ഇത്​​ ഫെബ്രുവരി 24 മുതലാകും നടക്കുക” – ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ അറിയിച്ചു.

1,10,000 സീറ്റിങ്​ കപ്പാസിറ്റിയുള്ള അഹമ്മദാബാദ്​ സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്​റ്റേഡിയമായിരിക്കും. 1,00,024 സീറ്റിങ്​ കപ്പാസിറ്റിയുള്ള ആസ്​ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ്​ ഗ്രൗണ്ടാണ്​ നിലവില്‍ ഒന്നാമത്​.

ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഡോണള്‍ഡ്​ ട്രംപാണ്​ നവീകരിച്ച സ്​റ്റേഡിയം ഉദ്​ഘാടനം ചെയ്​തത്​. 1982ല്‍ ഉദ്​ഘാടനം ചെയ്​ത ഈ സ്​റ്റേഡിയത്തില്‍ ഇതുവരെ 12 ടെസ്​റ്റ്​ മത്സരങ്ങളും 24 ഏകദിന മത്സരങ്ങളും അരങ്ങേറിയിട്ടുണ്ട്​. 700 കോടിയിലേറെ ചെലവഴിച്ച്‌​ ഈ സ്​റ്റേഡിയം ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷന്‍ നവീകരിക്കുകയായിരുന്നു.

നവീകരിച്ച 75 കോര്‍പ​േററ്റ്​ ബോക്​സുകള്‍, ക്രിക്കറ്റ്​ അക്കാദമി, ഇന്‍ഡോര്‍ പ്രാക്​ടീസ്​, ആധുനിക മീഡിയ ബോക്​സ്​, 3000 കാറുകള്‍ക്കും 100000 ഇരുചക്ര വാഹനങ്ങള്‍ക്കുമുള്ള പാര്‍ക്കിങ്​, നീന്തല്‍കുളങ്ങള്‍, ജിംനേഷ്യം, രണ്ട്​ ചെറുസ്​റ്റേഡിയങ്ങള്‍ എന്നിവയെല്ലാം ഇതി​െന്‍റ പ്രത്യേകതയാണ്​.

ഫുള്‍ ഷെഡ്യൂള്‍

1st Test – 5-9 Feb

2nd Test – 13-17 Feb

3rd Test – 24-28 Feb

4th Test – 4-8 Mar

1st T20I – 12 Mar

2nd T20I – 14 Mar

3rd T20I – 16 Mar

4th T20I – 18 Mar

5th T20I – 20 Mar

1st ODI – 23 Mar

2nd ODI – 26 Mar

4rd ODI – 28 Mar