ആലപ്പുഴ: ചാരായം വാറ്റിയ കേസിലെ പ്രതിക്ക് പകരം 10 വര്‍ഷം മുമ്പ്‌ മരിച്ചയാളുടെ പേര്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വീടിനു മുന്നില്‍ നിന്നു ചാരായം കണ്ടെടുക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി ഒളിവില്‍ പോവുകയും ആ സ്ഥാനത്ത് മരിച്ചയാളുടെ പേര് വരുകയുമായിരുന്നു . സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ചാണ് റെയ്ഡിനെത്തിയ ഹരിപ്പാട് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത്.സംഭവം വിവാദമായപ്പോള്‍ കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കാനൊരുങ്ങുകയാണ് എക്‌സൈസ്. റെയ്ഡ് നടത്തിയപ്പോള്‍ അവിടെ നിന്നവര്‍ നല്‍കിയ വിലാസത്തിലെ പിഴവാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് എക്‌സൈസിന്റെ വിശദികരണം.