ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഭാ​​​​​ര്യ​​​​​യെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​ക്കാ​​​​ര​​​​നാ​​​​യ ഭ​​​​​ദ്രേ​​​​​ഷ്‌​​​​​കു​​​​​മാ​​​​​ര്‍ ചേ​​​​​ത​​​​​ന്‍​ഭാ​​​​​യ് പ​​​​​ട്ടേ​​​​​ലി​​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ല്‍​കു​​​​​ന്ന​​​​​വ​​​​​ര്‍​ക്കു​​​​​ള്ള പ്ര​​​​​തി​​​​​ഫ​​​​​ലം പ​​ത്തു ല​​ക്ഷം ഡോ​​​​​ള​​​​​റാ​​​​​യി ഉ​​​​​യ​​​​​ര്‍​ത്തി എ​​​​​ഫ്ബി​​​​​ഐ.

ര​​​​ണ്ട​​​​ര​​​​ല​​​​ക്ഷം ഡോ​​​​ള​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ഫ​​​​ലം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത്. എ​​​​​ഫ്ബി​​​​​ഐ​​​​​യു​​​​​ടെ ഏ​​​​​റ്റ​​​​​വും അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​യ പ​​​​​ത്ത് പി​​​​​ടി​​​​​കി​​​​​ട്ടാ​​​​​പ്പു​​​​​ള്ളി​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ല്‍ ഇ​​​​​ടം പി​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ചേ​​​​​ത​​​​​ന്‍​ഭാ​​​​​യ് 11 വ​​​​​ര്‍​ഷ​​​​​മാ​​​​​യി ഒ​​​​​ളി​​​​​വി​​​​ലാ​​​​ണ്.

2015 ഏ​​​​​പ്രി​​​​​ലി​​​​​ല്‍ 12നു ​​​​മേ​​​​​രി​​​​​ലാ​​​​​ന്‍​ഡി​​​​​ല്‍ വ​​​​​ച്ച് ഭാ​​​​​ര്യ​​​​​യെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ലാ​​​​​ണ് പ​​​​​ട്ടേ​​​​​ലി​​​​​നെ എ​​​​​ഫ്ബി​​​​​ഐ അ​​​​​ന്വേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.​ ബ​​​​ന്ധു​​​​വി​​​​ന്‍റെ ഡോ​​​​ണ​​​​ട്ട് ഷോ​​​​പ്പി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു​​​​വ​​​​രും ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​​വ​​​​​ച്ച് പാ​​​​​ല​​​​​ക്കി (21)​നെ ​​​​ഒ​​​​​രു വ​​​​​സ്തു ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് പ​​​​​ല​​​​​ത​​​​​വ​​​​​ണ അ​​​​​ടി​​​​​ച്ച് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.​

ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും വീ​​​​സ തീ​​​​ർ​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് മ​​​​​ട​​​​​ങ്ങാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച പാ​​​​​ല​​​​​ക്കി​​​​​നെ ഭ​​​​​ര്‍​ത്താ​​​​​വ് എ​​​​​തി​​​​​ര്‍​ത്തി​​​​​രു​​​​​ന്ന​​​​​താ​​​​​യി അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​യി.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം ന്യു​​​​ജ​​​​ഴ്സി​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ൽ മു​​​​റി​​​​യെ​​​​ടു​​​​ത്ത പ​​​​ട്ടേ​​​​ലി​​​​നെ​​​​ക്കു​​​​റി​​​​ച്ച് പി​​​​ന്നീ​​​​ട് വി​​​​വ​​​​ര​​​​മൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല. പ​​​​​ട്ടേ​​​​​ല്‍ യു​​​​​എ​​​​​സി​​​​​ല്‍ ബ​​​​​ന്ധു​​​​​ക്ക​​​​​ളോ​​​​​ടൊ​​​​​പ്പം ഒ​​​​​ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യോ കാ​​​​​ന​​​​​ഡ​​​​​യി​​​​​ലേ​​​​​ക്കോ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കോ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കുകയോ ആകാ​​​​​മെ​​​​​ന്നാ​​​​​ണ് എ​​​​​ഫ്ബി​​​​​ഐ സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്.