ന്യുഡല്‍ഹി: കൊറോണ വൈറസ് ഇന്ത്യയിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഒരു ലക്ഷത്തി എഴുപതിനായിരം പിപിഇ (Personal Protective Equipment) കിറ്റുകള്‍ വിതരണം ചെയ്ത് ചൈന രംഗത്ത്.

കൂടാതെ 20000 കിറ്റുകള്‍ ആഭ്യന്തരമായി വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട് . ഇതുംകൂടി ചേര്‍ത്താല്‍ 1.90 ലക്ഷം കിറ്റുകളാകും ചൈന ഇന്ത്യയ്ക്ക് സംഭാവനയായി നല്കുന്നത്.

ഇപ്പോള്‍ ഇന്ത്യയില്‍ ഏതാണ്ട് 3.87 ലക്ഷം കിറ്റുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. കോറോണ യെ ചെറുക്കാന്‍ ആവശ്യമായ കിറ്റുകള്‍ ഉണ്ടാകുമോ എന്ന ആശങ്കയ്ക്കിടയിലാണ് ചൈനയുടെ രംഗ പ്രവേശനം.

കോറോണ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ കൂടുതല്‍ പിപിഇ കിറ്റുകളും എന്‍ 95 മാസ്കുകളും എത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ കോറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 165 ആണെന്നാണ് റിപ്പോര്‍ട്ട്. 5194 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും ഇന്ന് യഥാക്രമം 51 , 60 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.