വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി പ്രസിഡണ്ട്​ ജെ.പി നദ്ദ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു.അഞ്ച്​ ആറ്​ തിയതികളിലാണ്​ യോഗം നടക്കുന്നത്​. പഞ്ചാബ്​, ഉത്തര്‍ പ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ 2022 ആദ്യമാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക.

ആ വര്‍ഷം അവസാനത്തോടെ ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഇലക്ഷന്‍ നടക്കും. അതേസമയം കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാര്‍ട്ടി ഇതാദ്യമായാണ്​ ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്​.