മ​നാ​മ: നാ​ട്ടി​ലേ​ക്കു​ തി​രി​ച്ചു​പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള സ​ര്‍​ക്കാ​റി​​െന്‍റ നി​ര്‍​ദേ​ശം സൃ​ഷ്​​ടി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ്​ പ്ര​വാ​സി​ക​ള്‍. വി​ദേ​ശ​ങ്ങ​ളി​ല്‍ ടെ​സ്​​റ്റി​ന്​ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​തി​രി​ക്കെ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു​പോ​ക്ക്​ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍, ഇ​വി​ടെ ത​ന്നെ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​തി​നു​ള്ള ചി​ല സാ​ധ്യ​ത​ക​ളും ഇ​പ്പോ​ള്‍ ഉ​രു​ത്തി​രി​യു​ന്നു​ണ്ട്. കേ​ര​ള സ​ര്‍​ക്കാ​ര്‍ മൂ​ന്നു​ ത​ര​ത്തി​ലു​ള്ള ടെ​സ്​​റ്റു​ക​ളാ​ണ്​ നി​ര്‍​ദേ​ശി​ച്ച​ത്.