ഹോർമുസ് കടലിടുക്കിൽ ഇറാനെതിരായ സമുദ്ര പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്ക സുപ്രധാന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇതുവരെ 78 വാണിജ്യ കപ്പലുകൾ തിരിച്ചയച്ചതായും നാലെണ്ണം ഇറാനിയൻ തുറമുഖങ്ങളിൽ എത്താൻ കഴിയാത്തവിധം “പ്രവർത്തനരഹിതമാക്കിയ”തായും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ശനിയാഴ്ച പറഞ്ഞു.
“പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മെയ് 16 വരെ 78 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിടുകയും നാല് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തു,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സെൻട്രോം പ്രസ്താവനയിൽ പറഞ്ഞു.



