ഒളിമ്പിക് ഗെയിംസില്‍ വെങ്കല മെഡല്‍ പ്ലേഓഫില്‍ ഇന്ന് ഇന്ത്യ ജര്‍മനിയെ നേരിടും. തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ് ഇന്ത്യ ഇന്ന് കരമാണിയെ നേരിടുന്നത്. ഏഴ് മണിക്കാണ് മത്സരം. സെമി ഫൈനല്‍ മത്സരത്തില്‍ ബെല്‍ജിയതോടെ ഇന്ത്യ തോറ്റിരുന്നു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആണ് ബെല്‍ജിയം ഇന്ത്യ യെ തോല്പിച്ചത്.

ഇന്ന് ഇന്ത്യന്‍ ടീം വിജയിച്ചാല്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി സ്വന്തമാക്കാം. മികച്ച പ്രകടനമാണ് ഇന്ത്യ ഇതുവരെ നടത്തിയത്. “സെമിഫൈനലില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ മറക്കുകയും ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ നമ്മുടെ എല്ലാ ശ്രദ്ധയും ഊര്‍ജ്ജവും നല്‍കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു” ഇന്ത്യയുടെ ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ് പറഞ്ഞു.