ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥിക്കെതിരെ അധ്യാപകൻ്റെ അതിക്രൂര മർദ്ദനം. ഗൃഹപാഠം പൂർത്തിയാക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വടികൊണ്ട് ‘150 തവണ’ അടിച്ച. പിന്നാലെ അധ്യാപകനെതിരെ കേസെടുത്തു. കുട്ടിയുടെ കാലുകളിൽ വടികൊണ്ട് അടിച്ച പാടുകളും കാണാം.
കർണൈൽഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. നോട്ട്ബുക്കിൽ ഗൃഹപാഠം പൂർത്തിയാക്കാത്തതിനെ തുടർന്ന് 10 വയസ്സുള്ള ആൺകുട്ടിയെ ഇംഗ്ലീഷ് അധ്യാപകനായ പ്രഖർ സിംഗ് ആക്രമിച്ചതായി റിപ്പോ



