ഹൈദരാബാദ് : ഹൈദരാബാദിലെ രാസനിർമ്മാണ ശാലയിൽ വൻ പൊട്ടിത്തെറി. എട്ടോളം പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
ബല്ലോറാമിലെ വ്യാവസായിക മേഖലയിലെ വിന്ദ്യാ ഓർഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്‌ഫോടനം ഉണ്ടായത്. നിർമ്മാണ ശാലയിൽ സൂക്ഷിച്ച രാസവസ്തുവിൽ തീ പടർന്നതാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
രാസനിർമ്മാണ ശാലയിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ പോലീസും അഗ്നിശമനാ സേനയും പ്രദേശത്ത് എത്തുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്



