ഷിംല: ഹിമാചല്‍പ്രദേശില്‍ ഉണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് സോളന്‍, ഹാമിര്‍പൂര്‍ ജില്ലകളില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംല, മണ്ഡി, കുളു എന്നിവിടങ്ങളിലെല്ലാം വ്യാപക മഴ തുടരുകയാണ്. 303 വളര്‍ത്തുമൃഗങ്ങള്‍ ചത്തു. പത്തിലധികം വീടുകള്‍ ഒലിച്ചുപോയി. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പലയിടത്തും വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ മൂന്ന് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. രണ്ട് ദേശീയപാത അടക്കം 124 റോഡുകള്‍ തകര്‍ന്നു. ഇതോടെ വിനോദ സഞ്ചാരികള്‍ അടക്കം ഇരുന്നൂറോളം പേര് കുടുങ്ങികിടക്കുകയാണ്.



