അബൂദബി: ( 20.08.2020) അബൂദബിയില്‍ ഹിജ്റ പുതുവര്‍ഷാരംഭം പ്രമാണിച്ച് പൊതു അവധിയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. പൊതു അവധിയായ ഈ മാസം 23നാണ് സൗജന്യ പാര്‍ക്കിങ്. സംയോജിത ഗതാഗത കേന്ദ്രം(ഐടിസി)ആണ് ഇക്കാര്യം അറിയിച്ചത്. 23 മുതല്‍ 24 തിങ്കാഴ്ച രാവിലെ 7.59 വരെയായിരിക്കും സൗജന്യ പാര്‍ക്കിങ് സൗകര്യമുള്ളത്.
അതേസമയം മറ്റ് വാഹനങ്ങള്‍ക്ക് തടസ്സമാകുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. താമസക്കാര്‍ക്ക് സംവരണം ചെയ്ത പാര്‍ക്കിങില്‍ രാത്രി ഒമ്ബത് മണി മുതല്‍ രാവിലെ എട്ട് മണി വരെ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്നും നിര്‍ദ്ദേശമുണ്ട്.
വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചത്തെ ഷെഡ്യൂള്‍ അനുസരിച്ചാവും ഈ ദിവസം ബസ് സര്‍വ്വീസ് നടത്തുക. ജലഗതാഗതത്തിന്റെ സമയക്രമത്തില്‍ മാറ്റമില്ല.