ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതി​െന്‍റ പേരില്‍ ഒരുമാസത്തേക്ക്​ വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ലെന്ന്​ ഹൈകോടതി. ഈ മാസം 15 മുതലാണ്​ ഹാള്‍മാര്‍ക്കിങ്ങും ബ്യൂറോ ഓഫ്​ ഇന്ത്യന്‍ സ്​റ്റാന്‍​േഡര്‍ഡ് (ബി.ഐ.എസ്​) രജിസ്​​േ​ട്രഷനും രാജ്യത്ത്​ നിര്‍ബന്ധമാക്കിയത്​.

ഹാള്‍ മാര്‍ക്കിങ്ങും രജിസ്​ട്രേഷനും പൂര്‍ത്തീകരിക്കാത്തവര്‍ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ജസ്​റ്റിസ്​ വി.ജി. അരുണ്‍ വ്യക്തമാക്കി.വില്‍ക്കുന്ന സ്വര്‍ണത്തി​ന്​ 100 ശതമാനം ഗുണമേന്മ ഉറപ്പാക്കുകയാണ്​ ഹാള്‍മാര്‍ക്കിങ്​​ നിര്‍ബന്ധമാക്കിയതി​െന്‍റ ലക്ഷ്യമെന്ന്​ കോടതി പറഞ്ഞു.