ടോക്കിയോ പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലിന് സ്വര്‍ണ്ണ നേട്ടത്തിനും ലോക റെക്കോര്‍ഡ് സ്ഥാപിച്ചതിനും 6 കോടി രൂപയും ഡിസ്കസ് ത്രോയില്‍ വെള്ളി നേടിയതിന് യോഗേഷ് കതുനിയയ്ക്ക് 4 കോടി രൂപയും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് സര്‍ക്കാര്‍ ജോലികളും നല്‍കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ടോക്കിയോ പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ ലോക റെക്കോര്‍ഡോടെ ഒരു സ്വര്‍ണ്ണ മെഡല്‍ നേടി ഹരിയാനയിലെ ജനങ്ങളുടെയും ഇന്ത്യയുടെയും ഹൃദയം ആന്റില്‍ നേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.