ചണ്ഡീഗഢ് : ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മുഖ്യമന്ത്രി തന്നെയാണ് രോഗ വിവരം അറിയിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് സമ്ബര്‍ക്കം പുലര്‍ത്തിയ പ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട ഖട്ടാര്‍ സ്വയം നിരീക്ഷണത്തിലായിരുന്നു.



