ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജെ​യി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ആ​ശു​പ​ത്രി​വൃ​ത്ത​ങ്ങ​ള്‍. ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന സ​ത്യേ​ന്ദ​ര്‍ ജെ​യി​നെ തി​ങ്ക​ളാ​ഴ്ച​യോ​ടെ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി​യേ​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

55കാ​ര​നാ​യ മ​ന്ത്രി​യു​ടെ പ​നി കു​റ​ഞ്ഞു. പ്ലാ​സ്മ തെ​റാ​പ്പി​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ക്‌​സി​ജ​ന്‍റെ നി​ല​യും മെ​ച്ച​പ്പെ​ട്ടു. സ​കേ​തി​ലെ മാ​ക്‌​സ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സ​ത്യേ​ന്ദ​ര്‍ ജെ​യി​ന് പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്തി​യ​ത്.

ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വും നേ​രി​ട്ട സ​ത്യേ​ന്ദ​ര്‍ ജെ​യി​നെ ഡ​ല്‍​ഹി​യി​ലെ രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചി​കി​ത്സ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​ക്‌​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.