ദമാം: സൗദിയില്‍ 24 മണിക്കൂറിനിടെ 39 പേര് കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങള് 3619 ആയി. അതേസമയം തന്നെ, രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുകയുമാണെന്നാണ് റിപ്പോര്‍ട്ട്. 1374 പേര് ശനിയാഴ്ച രോഗമുക്തരായി.
3,06370 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,78,441 പേര് ഇതിനകം രോഗമുക്തി നേടി. 24,310 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .
ഇവരില്‍ 1,652 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രോഗം സ്ഥിതീകരിച്ചവരില്‍ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്. രോഗബാധിതരെ കണ്ടെത്തുന്നതിനായി 46,22,637 കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.



