സൗദി അറേബ്യയില്‍ കോവിഡ് മുക്തരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.1492 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 250440 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.2 ശതമാനമായി.
1469 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 287262 ആണ്. 33692 രോഗബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 1828 പേര്‍ ഗുരുതരാവസ്ഥയിലാണ്. 37 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.



