സൗദിയില്‍ 643 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 325,050 ആയി. 903 പേര്‍ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 301,836 ആയി ഉയര്‍ന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 92.9 ശതമാനമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 27 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4240 ആയി.നിലവില്‍ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,974 ആയി കുറഞ്ഞു.



