സൗദിയില്‍ സ്വദേശി എഞ്ചിനിയര്‍മാര്‍ക്കായി തൊഴില്‍ പദ്ധതിക്ക് തുടക്കമായി.സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സാണ് പദ്ധതി ആരംഭിച്ചത്. എഞ്ചിനിയര്‍മാരെയും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

രാജ്യത്തെ തൊഴിലന്വേഷകരായ എഞ്ചിനിയര്‍മാരുടെയും എഞ്ചിനിയര്‍ തസ്ഥികയിലേക്ക് ഉദ്യോഗാര്‍ഥികളെ തേടുന്ന സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ പരസ്പരം ശേഖരിച്ചാണ് പദ്ധതി നടപ്പിലാക്കുക. എഞ്ചിനിയര്‍മാരെ തേടുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഉദ്യോഗാര്‍ഥികളെ പരിശീലിപ്പിച്ച്‌ നേരിട്ട് സ്ഥാപനങ്ങളിലേക്ക് കൈമാറാനാണ് പദ്ധതി.