ജിദ്ദ:സൗദിയില്‍ സെപ്​റ്റംബര്‍ മുതല്‍ ആഭ്യന്തര വിമാന സര്‍വിസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും.സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷ‍െന്‍റ അനുവാദത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഓരോ വിമാനത്തിലും 52 ശതമാനം സീറ്റുകള്‍ വര്‍ധിക്കും.

സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ നിലവില്‍ സൗദി എയര്‍ലൈന്‍സ് സര്‍വിസ് നടത്തുന്ന ഒരാഴ്ചത്തെ ആഭ്യന്തര സീറ്റ് കപ്പാസിറ്റി 2,45,000 സീറ്റുകളാണ്. വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ഉപയോഗിക്കുന്നതോടെ ഇത് 3,72,000 ആകും. പുതിയ സാഹചര്യങ്ങളെ നിരീക്ഷിക്കാന്‍ ഒരു ടീമിനെ നിശ്ചയിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ എല്ലാ റൂട്ടുകളിലും കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കുമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു.