റിയാദ്​: വീട് തകര്‍ന്നുവീണ് റിയാദില്‍ മലയാളിയും തമിഴ്‍നാട്ടുകാരനും മരിച്ചു. വിവിധ രാജ്യക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ മൊത്ത – ചില്ലറ വ്യാപാര കേന്ദ്രങ്ങളിലൊന്നായ അതീഖയില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ചൊവ്വാഴ്‍ച രാത്രി 11.30ന് ആയിരുന്നു സംഭവം.

പാലക്കാട് എലുമ്ബിലാശേരി സ്വദേശി നാലംകണ്ടം മുഹമ്മദ് (47) ആണ് മരിച്ചത്​. മരിച്ച മറ്റൊരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. തകര്‍ന്നുവീണ കെട്ടിട അവശിഷ്‍‍‍‍‍‍‍‍‍‍ടങ്ങള്‍ക്കടിയില്‍പെട്ട രണ്ടു പേരും തല്‍ക്ഷണം മരിച്ചു. തൊഴിലാളികള്‍ താമസിക്കുന്ന പഴയ മണ്‍ കെട്ടിടമാണ്​ തകര്‍ന്നുവീണത്​. പരിക്കേറ്റവരെ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.