റിയാദ് : സൗദിയില്‍ വാക്‌സിന്‍ സെന്ററുകളിലേക്ക് പോകുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയവും പൊതുഗതാഗത അതോറിറ്റിയും സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ടാക്‌സി കമ്ബനിയായ യൂബറുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.
വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാക്‌സിന്‍ സെന്ററുകളിലേക്കും തിരിച്ചുമായി രണ്ടു സൗജന്യ യാത്രകളാണ് യൂബര്‍ ടാക്‌സികളില്‍ ലഭിക്കുക.
ഒരു ദിശയില്‍ പരമാവധി 50 റിയാല്‍ വരെ നിരക്കുള്ള യാത്രയാണ് സൗജന്യമായി ലഭിക്കുക. സെപ്റ്റംബര്‍ 15 വരെ ഈ സേവനം നിലവിലുണ്ടാകും.



