റിയാദ് : സൗദിയില്‍ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 2213 പേര് കൂടി സുഖം പ്രാപിച്ചപ്പോള്‍ രോഗ വിമുക്തരുടെ എണ്ണം 101130ആയി ഉയര്‍ന്നു. 3379 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 37 പേര് കൂടി മരിച്ചു, റിയാദ്, മക്ക, ജിദ്ദ, സബ്യ, ബുറൈദ, ത്വാഇഫ്, ഖമീസ് മുശൈത്, വാദി ദവാസിര്‍, അല്‍മുബറസ് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1267ഉം, രോഗം സ്ഥിരീകരിച്ചവര്‍ ആകെ 157612ഉം ആയി. നിലവില്‍ 55215പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 2027പേര് ഗുരുതരാവസ്ഥയിലാണ്.
കോവിഡിനെതിരായ പോരാട്ടം ശക്തമാക്കി യുഎഇ .661പേര് കൂടി ഞായറാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ ആകെ എണ്ണം 32415ആയി ഉയര്‍ന്നു. 392പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ഒരാള്‍ കൂടി മരിച്ചു . ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 302ഉം, രോഗം സ്ഥിരീകരിച്ചവര്‍ 44925ഉം ആയി. നിലവില്‍ 12208പേരാണ് ചികിത്സയിലുള്ളതെന്നും , രാജ്യത്ത് 48,000 കോവിഡ് പരിശോധനകള്‍ കൂടി നടത്തിയതായും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി ഞായറാഴ്ച്ച മരിച്ചു. 37, 55, 61, 69 വയസുള്ളവരാണ് മരിച്ചത്. 881പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 1,000ത്തില്‍ താഴെ രേഖപ്പെടുത്തുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 98ഉം, ആകെ രോഗബാധിതര്‍ 87,369ഉം ആയി. രോഗമുക്തരായായവരുടെ എണ്ണം സുഖം പ്രാപിച്ചവരുടെ എണ്ണം 68,319 ആയി ഉയര്‍ന്നു. നിലവില്‍ 18,952 പേര് മാത്രമാണ് ചികിത്സയിലുള്ളത്. 3,098പേരില്‍ കൂടി കോവിഡ് പരിശോധന നടത്തിയതോടെ , രാജ്യത്ത് ഇതുവരെ പരിശോധന നടത്തിയവരുടെ എണ്ണം 3,20,792 ആയി ഉയര്‍ന്നു.
ഒമാനില്‍ കോവിഡ് ബാധിച്ച മൂന്ന്പേര്‍ കൂടി ഞായറാഴ്ച മരിച്ചു. 24മണിക്കൂറിനിടെ 2,804പേരില്‍ നടത്തിയ പരിശോധനയില്‍ 905പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഇതില്‍ 403പേര് ഒമാന്‍ സ്വദേശികളും,503പേര് വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 131ഉം, രോഗം സ്ഥിരീകരിച്ചവര്‍ ആകെ 29,471ഉം ആയി. രോഗമുക്തരുടെ എണ്ണം 15,552ആയി ഉയര്‍ന്നു. 13788 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. 33 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഇതില്‍ 101 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ രോഗികളില്‍ 608 പേര് മസ്കറ്റ് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവര്‍ണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 21158 ആയി. 11290 പേര്‍ക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതില്‍ 96 പേരും ഇവിടെ ചികിത്സയിലുള്ളവരാണ്.
സൗദിയില്‍ കോവിഡ് വിമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഞായറാഴ്ച 2213 പേര് കൂടി സുഖം പ്രാപിച്ചപ്പോള്‍ രോഗ വിമുക്തരുടെ എണ്ണം 101130ആയി ഉയര്‍ന്നു. 3379 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 37 പേര് കൂടി മരിച്ചു, റിയാദ്, മക്ക, ജിദ്ദ, സബ്യ, ബുറൈദ, ത്വാഇഫ്, ഖമീസ് മുശൈത്, വാദി ദവാസിര്‍, അല്‍മുബറസ് എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1267ഉം, രോഗം സ്ഥിരീകരിച്ചവര്‍ ആകെ 157612ഉം ആയി. നിലവില്‍ 55215പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 2027പേര് ഗുരുതരാവസ്ഥയിലാണ്.




