സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,269 പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,014 പേര്‍ രോഗമുക്തരായി.രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,68,175 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,50,255 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,606 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,314 ആയി ഉയര്‍ന്നു. ഇതില്‍ 1,569 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.



