സൗദിയില്‍ പുതുതായി 910 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ 1226 രോഗികള്‍ സുഖം പ്രാപിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഇപ്പോഴും രണ്ടക്കത്തില്‍ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,14,821 ആയി.

ഇതില്‍ 2,89,667 പേരും രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 92 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,284 ആയി കുറഞ്ഞു. ഇതില്‍ 1,545 പേരുടെ ആരോഗ്യ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.