സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1,486 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരില്‍ 1,055 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 15 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് ബാധിതരുടെ എണ്ണം 4,87,592 ആയി. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,67,633 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 7,819 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.



