സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 150 ദിവസത്തിനിടയിലെ ഏറ്റവും കുറവ് പ്രതിദിന കൊവിഡ് കേസുകള്‍. ഇന്ന് 601 പോസിറ്റീവ് കേസുകളും 28 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 93 ശതമാനായി ഉയര്‍ന്നു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,25,651 ആയി.
1034 പേരാണ് ഇന്ന് സൗദിയില്‍ രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,02,870 ആയി. 4,268 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗമുക്തി നിരക്ക് 93 ശതമാനമായി വര്‍ധിച്ചു 18,513 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1,326 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. 36,222 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 57,22,477 ആയി വര്‍ധിച്ചു.



