റിയാദ്: സൗദിയില്‍ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1372 പേര്‍. 1432 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 89.49 ശതമാനമായി ഉയര്‍ന്നു. അതേസമയം, 28 കോവിഡ് മരണവും രേഖപ്പെടുത്തി. 73 പേര്‍ക്ക് കോവിഡ് പോസറ്റിവ് ഹഫൂഫിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
ഹൈല്‍ 65, തബൂക്ക് 64, മക്ക 64, ജിസാന്‍ 63, മദീന 53, റിയാദ് 45 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 113 നഗരങ്ങളിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 28,089 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 1758 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 299,914 ഉം മരണസംഖ്യ 3436 ഉം രോഗമുക്തി നേടിയവര്‍ 268,385 ആയി.
സൗദിയിലെ ചെറുതും വലുതുമായ 208 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പതിനേഴ് വരെ രാജ്യത്ത് ഇതുവരെ ആകെ 43,17, 705 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 505,613 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ,21,868,073 , മരണസംഖ്യ,773,730 രോഗമുക്തി നേടിയത് 14,591,414, , ചികിത്സയില്‍ ഉള്ളവര്‍ 6,502,929 പേരാണ്.



