സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ട സമയപരിധി ദീര്‍ഘിപ്പിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കും. നേരത്തെ 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്നായിരുന്നു നിബന്ധന.

സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളും ഇനി 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളെ അറിയിച്ചു.