ഡാളസ്: സൗത്ത് ഡാളസ് ഡ്രൈവ്ബൈയിൽ പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിക്കുകുയം ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
പുലർച്ചെ 3,30 ഓടെ മാൽക്കം എക്സ് ബൊളിവാർഡിന് സമീപമുള്ള എൽസി ഫെയ് ഹെഗ്ഗിൻസ് പാർക്കിംഗ് സ്ഥലത്ത് ഒരുകൂട്ടം ആളുകൾ നിൽക്കുമ്പോഴാണ് കാറിലെത്തിയ അക്രമി വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്നു പേർക്ക് വെടിയേറ്റു. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് ആക്രമിക്കപ്പെട്ടത്.
വെടിയേറ്റ രണ്ടു സ്ത്രീകളെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 27 വയസുള്ള കുർട്ടിഷ ഡോവലും 28 വയസുള്ള ജാക്വാലിൻ കെമ്പിനുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരു സ്ത്രീയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. എന്തെങ്കിലും വിവരം ലഭിച്ചാൽ 2146713584 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.



