കഴിഞ്ഞ ആഴ്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് ദൃശ്യമായത്. ആഴ്ചയുടെ തുടക്കത്തിൽ ഇരു ലോഹങ്ങളുടെയും വില കുത്തനെ ഇടിഞ്ഞെങ്കിലും അവസാനം അവ കുത്തനെ ഉയർന്നു. എന്നിരുന്നാലും, മൊത്തത്തിൽ, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) അഞ്ച് വ്യാപാര ദിവസങ്ങളിലെ മൊത്തത്തിലുള്ള കണക്കെടുത്താൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ കുറവാണ് രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് വെള്ളി ഫ്യൂച്ചറുകളുടെ വിലയിലുണ്ടായ ഇടിവോടെ ഒരു കിലോ വെള്ളിയുടെ വില അതിന്റെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് ഇപ്പോൾ 2.10 ലക്ഷത്തിലധികം രൂപയുടെ കുറവിലാണ്.
ഉയർന്ന നിരക്കിൽ നിന്ന് വൻ ഇടിവിൽ വെള്ളി
കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ടു വ്യാപാര ദിനങ്ങളിൽ ജൂലൈ മൂന്നിന് കാലാവധി തീരുന്ന എം.സി.എക്സിലെ വെള്ളി ഫ്യൂച്ചേഴ്‌സ് വിലയിൽ വർധനവുണ്ടായെങ്കിലും, മൊത്തത്തിൽ വില ഇടിവിലായിരുന്നു. ജൂൺ അഞ്ചിന് എംസിഎക്സിൽ വെള്ളി വില 2,48,537 രൂപയിലായിരുന്നു ക്ലോസ് ചെയ്തത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച ഇത് 2,46,604 രൂപയായി ഇടിഞ്ഞു. ഇതനുസരിച്ച് ഒരു കിലോഗ്രാം വെള്ളിക്ക് 1,933 രൂപയുടെ കുറവാണുണ്ടായത്.



