സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്നും ആശ്വാസം. ഇന്നലെ പവന് 400 രൂപ കുറഞ്ഞ വിപണിയിലാണ് ഇന്നും ഇടിവുണ്ടായത്. അക്ഷയ തൃതീയ ദിവസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വിപണി. ഇതിന് പിന്നാലെയാണ് വിപണിയിൽ ഇടിവ് പ്രകടമായി തുടങ്ങിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 880 രൂപയാണ് കുറഞ്ഞത്.
ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 1,12,600 രൂപയായി താഴ്ന്നു. ഗ്രാമിന് 110 രൂപ കുറഞ്ഞ് 14,075 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവും സ്വർണ്ണവിലയെ സ്വാധീനിച്ചു എന്നാണ് വിലയിരുത്തൽ.



