തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഇ.ഡി(എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ പ്രതികൾക്കെതിരെ അന്വേഷണ സംഘം പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും സ്വപ്ന സുരേഷിന് കോടതി ജാമ്യം നൽകിയിരുന്നു. 60 ദിവസം കഴിഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത് കൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നൽകണമെന്നാണ് സന്ദീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചിരിക്കുന്നത്.