ഒ​റ്റ​പ്പാ​ലം (പാ​ല​ക്കാ​ട്): ചി​കി​ത്സ​ക്കി​ടെ മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ട്ടാ​മ്ബി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം എ​ലി ക​ടി​ച്ച്‌​ മു​റി​ച്ച​താ​യി പ​രാ​തി. ഒ​റ്റ​പ്പാ​ലം മ​നി​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സു​ന്ദ​രി​യു​ടെ (62) മൃ​ത​ദേ​ഹ​മാ​ണ് എ​ലി ക​ര​ണ്ട​ത്. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ര്‍​ന്നാ​ണ്​ സു​ന്ദ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ രോ​ഗി മ​രി​ച്ച​താ​യും അ​ടു​ത്ത​ദി​വ​സം രാ​വി​ലെ മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​ക​ണ​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പി​റ്റേ​ന്ന് രാ​വി​ലെ ചെ​ന്ന​പ്പോ​ള്‍ മൃ​ത​ദേ​ഹ​ത്തി​െന്‍റ മു​ഖാ​വ​ര​ണം മാ​റ്റി​യ​പ്പോ​ള്‍ മൂ​ക്കും ക​വി​ളും എ​ലി ക​ര​ണ്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന്​ കു​ടും​ബം ഒ​റ്റ​പ്പാ​ലം പൊ​ലീ​സി​നും ആ​രോ​ഗ്യ വ​കു​പ്പി​നും പ​രാ​തി ന​ല്‍​കി. ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി​യ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ കെ.​പി. റീ​ത്ത ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി.​എം.​ഒ പ​റ​ഞ്ഞു.

വി​ശ​ദ റി​പ്പോ​ര്‍​ട്ട് ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ക്കും. മൃ​ത​ദേ​ഹ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും ഡി.​എം.​ഒ പ​റ​ഞ്ഞു. മോ​ര്‍​ച്ച​റി സൗ​ക​ര്യം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യി​ട്ടും ബ​ന്ധു​ക്ക​ളു​ടെ നി​ര്‍​ബ​ന്ധ​പ്ര​കാ​ര​മാ​ണ് മൃ​ത​ദേ​ഹം കാ​ഷ്വാ​ലി​റ്റി​യോ​ട് ചേ​ര്‍​ന്ന മൊ​ബൈ​ല്‍ ഫ്രീ​സ​ര്‍ സൂ​ക്ഷി​ക്കു​ന്ന മു​റി​യി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

പു​ല​ര്‍​ച്ച സെ​ക്യൂ​രി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ക്കി​െന്‍റ ഇ​ട​ത് ഭാ​ഗ​ത്ത് എ​ലി ക​ടി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മു​റി​വ് ഡ്ര​സ്സി​ങ് ന​ട​ത്തി​യാ​ണ് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​തെ​ന്നും അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ​റ​യു​ന്നു.